ദുരൂഹമായ സാഹചര്യത്തിൽ കാണാതാവുന്നവരെ കുറിച്ചു അന്വേഷിക്കുക എന്നത് പോലീസിന്റെ പതിവാണ്... കാണാതായ ആളുടെ സകല ശാരീരിക ലക്ഷണങ്ങളും,മറുകും, കാണാതാകുമ്പോൾ ഇട്ടിരുന്ന ജെട്ടിയുടെ കളറും വരെ ചിലപ്പോള്‍ അവര് തിരക്കും.... അനാഥ പ്രേതങ്ങളെ തിരിച്ചറിയാൻ ഇതൊക്കെ സഹായിക്കും എന്നതു കൊണ്ടാണ് ...
മമ്മിയോട് പിണങ്ങിപ്പോയി എന്ന് കോണ്‍ഗ്രസ്സുകാര് തന്നെ പറയുകയും, ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയും ചെയ്ത രാഹുല്‍ ഗാന്ധിയുടെ കാര്യം ഡൽഹിയിലെ ലോക്കല്‍ പോലീസല്ലാതെ വേറെ ആര് ആണ് അന്വേഷിക്കുക ?
പക്ഷേ, എനിക്ക് മനസിലാവാത്തത്, ഈ കോണ്‍ഗ്രസ്സുകാര് ഇതിനിത്ര ബേജാറാവുന്നത് എന്തിനാണ് എന്നാണ്!...
ഇനി ഡൽഹി പോലീസ് എങ്ങാനുംഇയാളെ കണ്ടു പിടിച്ചു കൊണ്ട് വരും എന്ന് പേടിച്ചാണോ, അതോ കോണ്‍ഗ്രസ്സുകാര് തന്നെ വല്ല പണിയും ഒപ്പിച്ചോ?
അമ്മയുടെ സ്ഥാനം മോഹിച്ച സഞ്ജയ് ഗാന്ധിയുടെ അനുഭവം നമുക്കു മുന്നില്‍ ഉണ്ട്. രാഹുല്‍ ഗാന്ധിക്ക് ആ ഗതി വരാതിരിക്കട്ടെ...
(വിവരമില്ലങ്കിലും, ആ കൊച്ചൻ ഒരു പാവമല്ലേ, കോണ്‍ഗ്രസ്സുകാരാ...)
No comments:
Post a Comment