നിർഭയ അഥവാ ഇന്ത്യയുടെ മകൾ എന്നാ BBC യുടെ ഡോകുമെന്ററി കേന്ദ്ര നിരോധിക്കണമായിരുന്നോ? വേണ്ടിയിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം.
അല്പം മുൻപ്, ആ വീഡിയോ ഞാൻ കണ്ടു തീർന്നതെ ഉള്ളൂ. മനസിന്റെ ഉള്ളിൽ ഒരു പിടച്ചിൽ കൂടി അല്ലാതെ അത് കണ്ടു തീര്ക്കാൻ ആവില്ല. സത്യത്തിൽ ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ഒന്നാണ് ഈ വീഡിയോ എന്ന് ഞാൻ പറയും.
https://www.youtube.com/watch?v=mxkMzBqjgw8
ഈ ഡോകുമെന്ററി, ഇന്ത്യക്ക് നാണക്കേടാണ് എന്ന് പറഞ്ഞാണ്, കേന്ദ്രം ഇത് നിരോധിച്ചതെങ്കിൽ, എനിക്ക് ഒന്നേ പറയാനുള്ളൂ..
രാജ്നാഥ് സിംഗ് ജി, അങ്ങ് ആദ്യം ഈ വീഡിയോ ഒന്ന് കാണൂ. എന്നിട്ട് പറയു, നാണക്കേട് എന്തിലാണ് തോന്നുന്നത് എന്ന്.
ഇന്ത്യയിലെ ബഹു ഭൂരിപക്ഷം വരുന്ന പട്ടിണി പാവങ്ങൾ, നിരക്ഷരർ, ദാരിദ്രിയത്തിന്റെയും, അറിവില്ലയ്മയുടെയും നടുവിൽ ജീവിക്കുമ്പോൾ, ഇതല്ല, ഇതിലും കൊടിയ കുറ്റ കൃത്യങ്ങൾ ഇവിടെ അരങ്ങേറും. അതിൽ നിന്നും ഈ നാടിനെ കര കേറ്റൻ വേണ്ടിയാണ്, കൃത്യമായ ഭൂരിപക്ഷത്തോടെ മോഡി സര്ക്കാരിനെ ഇന്ത്യൻ ജനത തിരഞ്ഞെടുത്തത്.
വികസനം എന്ന മന്ത്രം മാത്രം ഉരുവിട്ട്, മോഡി മുന്നോട്ടു പോകുന്നതിനു കാരണവും മറ്റൊന്നല്ല . കാരണം, അര നൂറ്റാണ്ട് കാലത്തെ, സേവന ജീവിതത്തിൽ, ഈ കണ്ട ചേരികളും മറ്റും അദ്ദേഹത്തോളം കണ്ട പൊതു പ്രവർത്തകർ കുറവായിരിക്കും.
വികസനത്തിലൂടെ, ദാരിദ്ര്യം മറികടക്കുകയും, ഒപ്പം, ആരോഗ്യവും, ശുചിത്വവും, വിദ്യാഭാസവും ജനത്തിന് നല്കുകയും ചെയ്യുമ്പോൾ മാത്രമേ, ആത്യന്തികമായി ഇന്ത്യ ലോക രാജ്യങ്ങളുടെ മുൻപിൽ ഇത്തരം നാണകേടുകളിൽ നിന്നും മുക്തം ആവുക ഉള്ളൂ. ഇത് ഏറ്റവും നന്നായി അറിയുന്നത് മോഡിക്ക് തന്നെ ആണ്.
സത്യത്തിൽ, രാജ്നാഥ് സിംഗ് ജി, താങ്കൾ, BBC ക്ക് നന്ദി പറഞ്ഞ ശേഷം, ഈ ഡോകുമെന്ററി, ദൂരദര്ശനിലൂടെ ഇന്ത്യയിലെ ഓരോ പൗരനും കാണാൻ ആഹ്വാനം ചെയ്യണം. എന്നിട്ട്, ഭാരത സംസ്കാരം സ്ത്രീയെ, മാതാവായി ആണ് കാണുന്നതെന്നും, ഇത്തരം അധമന്മാർ സമൂഹത്തിൽ ഉണ്ടാകുന്നതിനു കാരണം, വിദ്യഭാസത്തിന്റെ കുറവും, ദാരിദ്ര്യത്തിന്റെ കൂടുതൽ മൂലം ആണെന്നും, ഇവ തുടച്ചു മാറ്റാൻ ജനം തന്ന ഈ അവസരം തങ്ങളാൽ കഴിയും വിധം ഈ സര്ക്കാരിലൂടെ ചെയ്യും എന്നും ജനങ്ങളോട് തുറന്നു പറയുക അല്ലെ വേണ്ടത്. അപ്പോളല്ലേ, ലോക ജനതയ്ക്ക് ഇന്ത്യ മാറാൻ തുടങ്ങി എന്ന് മനസിലാവുക ഉള്ളൂ?....
No comments:
Post a Comment