ഒരാഴ്ച്ച്ക്ക് അപ്പുറം, 2015 ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കുകയാണ്. നിലവിലുള്ള ചാമ്പ്യനായ, ഇന്ത്യയെ ജയിക്കാന്‍ സാധ്യതയുള്ള നാലു ടീമുകളിൽ ഒന്നായിട്ടാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
അല്പം വിഷമമുണ്ട്; എന്നാലും പറയാതെ വയ്യ... "ഇത്തവണ ഇന്ത്യ ജയിക്കില്ല "!!!..
സമീപ കാലത്തെ, ഇന്ത്യയുടെ ബൗളിങ് ഫോം കണ്ടു പറയുകയാണ് എന്ന് വിചാരിക്കരുത്. കാരണം, ലോകകപ്പ് ഒരു വലിയ വേദിയാണ്. കാര്യങ്ങൾ പെട്ടെന്ന് മാറിമറിയാം. ഒരൊറ്റ പ്രകടനം, തലേവര വരെ മാറ്റിയെഴുതാം... ചെറിയ ടീമുകൾ വമ്പന്മാരെ വരെ അട്ടിമറിയ്ക്കാം.
അതിനാല്‍ തന്നെ ടീമുകളുടെ പ്രകടനം മുൻനിറുത്തിയുള്ള ഒരു പ്രവചനമല്ലയിത്.
അതിനാല്‍ തന്നെ ടീമുകളുടെ പ്രകടനം മുൻനിറുത്തിയുള്ള ഒരു പ്രവചനമല്ലയിത്.
മറിച്ച്, മറ്റ് പല കായിക വിനോദങ്ങളെ അപേക്ഷിച്ച് ക്രിക്കറ്റ്, ഒരു സത്യമുള്ള കളിയാണ്. നീതി ദേവത തന്റെ തുലാസ്സുമായി പലപ്പോളും കളിക്കളത്തിലിറങ്ങുന്നത് ക്രിക്കറ്റ് മൈതാനത്ത് ആണന്നു തോന്നും. 'ദൈവം' കളിക്കാന്‍ തിരഞ്ഞെടുത്തതും ക്രിക്കറ്റ് ആയിരുന്നല്ലോ?.. അദൃശ്യനായ ഒരു ന്യായാധിപൻ പലപ്പോഴും കളിക്കളത്തിലിറങ്ങുന്നതിന് കാലം സാക്ഷ്യം നിന്നിട്ടുണ്ട്. പ്രത്യേകിച്ചും ലോകകപ്പിൽ....
അപരിമേയമായ കളിമികവ് പുറത്തിറക്കാറുള്ള ദക്ഷിണാഫ്രിക്ക, അസാധ്യമായ പരാജയങ്ങൾക്ക് വഴിപ്പെട്ട് പുറത്താവുന്നത് നാം എത്ര തവണ
കണ്ടിരിക്കുന്നു. 16 പന്തില്‍ നിന്നും 22 റണ്‍സ് എന്ന താരതമ്യന സൂഖകരമായി ജയിക്കേണ്ട നിലയില്‍ നിന്നും ഒരു ചാറ്റമഴയുടെ രൂപത്തില്‍, ഒരൊറ്റ പന്തില്‍ നിന്നും 22 റണ്‍സ് നേടണ്ട ഗതികേടിലൂടെ ടൂർണ്ണമെന്റിൽ നിന്നും പുറത്തേയ്ക്കുള വഴിയില്‍ നിസ്സഹായരായി നിന്ന മാക്ക്മില്ലനെയോ, ജയവും ഫൈനല്‍ ബർത്തും ഒരൊറ്റ റണ്‍ ഔട്ടിലൂടെ കളഞ്ഞു കുളിച്ച അല്ലൻ ഡൊണാള്‍ഡിനെയോ മറക്കാനാവുമോ? ലോകകപ്പിലെ ഇത്തരം ഏറ്റവും ശപിക്കപ്പെട്ട പരാജയങ്ങൾക്ക് ദക്ഷിണാഫ്രിക്ക വിധേയമാകുന്നതിന് കാരണം ആ നാട്ടിലെ ക്രൂരമായ വർണ്ണവിവേചനമാണന്ന് വിശ്വസിക്കുന്നവർ എറെയാണ്.
കണ്ടിരിക്കുന്നു. 16 പന്തില്‍ നിന്നും 22 റണ്‍സ് എന്ന താരതമ്യന സൂഖകരമായി ജയിക്കേണ്ട നിലയില്‍ നിന്നും ഒരു ചാറ്റമഴയുടെ രൂപത്തില്‍, ഒരൊറ്റ പന്തില്‍ നിന്നും 22 റണ്‍സ് നേടണ്ട ഗതികേടിലൂടെ ടൂർണ്ണമെന്റിൽ നിന്നും പുറത്തേയ്ക്കുള വഴിയില്‍ നിസ്സഹായരായി നിന്ന മാക്ക്മില്ലനെയോ, ജയവും ഫൈനല്‍ ബർത്തും ഒരൊറ്റ റണ്‍ ഔട്ടിലൂടെ കളഞ്ഞു കുളിച്ച അല്ലൻ ഡൊണാള്‍ഡിനെയോ മറക്കാനാവുമോ? ലോകകപ്പിലെ ഇത്തരം ഏറ്റവും ശപിക്കപ്പെട്ട പരാജയങ്ങൾക്ക് ദക്ഷിണാഫ്രിക്ക വിധേയമാകുന്നതിന് കാരണം ആ നാട്ടിലെ ക്രൂരമായ വർണ്ണവിവേചനമാണന്ന് വിശ്വസിക്കുന്നവർ എറെയാണ്.
ഇത്തവണ, അതുപോലൊരു ശാപവും പേറി കളത്തില്‍ ഇറങ്ങുന്നത്, അജയ്യനെന്ന് കരുതിയ ധോണിയുടെ ഇന്ത്യയാണ്.
സ്വപ്നതുല്യമായ 2011 ലെ ലോകകപ്പ് വിജയത്തിന് ശേഷം 2013 ലെ ചാമ്പ്യന്‍സ് ട്രോഫി വരെ ഒരു ഡ്രീം റണ്‍' തന്നെയായിരുന്നു ഇന്ത്യയുടേത്.... ഇതിനിടെ ഉണ്ടായ IPL വിവാദം ഇന്ത്യന്‍ ക്രിക്കറ്റിന്റ്റെ ശോഭ കെടുത്തി എങ്കിലും ധോണിയുടെ പ്രഭാവം മങ്ങിയില്ല... എന്നാല്‍ 2014 ൽ, നായകന്‍, ഖൽനായകനാകുയായിരുന്നോ എന്ന് തോന്നും വിധത്തില്‍ ഉള്ള വാര്‍ത്തകൾ വന്നു തുടങ്ങി.
IPL കോഴയിൽ നായകന് പങ്കുണ്ടോ എന്ന് തോന്നും വിധമാണ് പുറത്തു വന്ന വിവരങ്ങള്‍. അതിലും വേദന ഉളവായത്, അഹങ്കാരി എന്ന് പേര് വലിച്ചു വച്ചിട്ടുണ്ടങ്കിലും, കോഴ വിവാദത്തിലേയ്ക്ക് ബലിയാടാക്കപ്പെട്ട ശ്രീശാന്തിനെ കുടുക്കുന്നതിലും, നായകനടക്കമുള്ള BCCI യിലെ ഉന്നതർക്കും, രാഷ്ട്രീയ്ക്കാർക്കും, അധോലോകത്തിനും പങ്കുണ്ടെന്ന സംശയങ്ങള്‍ ആണ്. ശ്രീയുടെ നെഗറ്റീവ് ഇമേജ് മുതലെടുത്ത് സൃഷ്ടിക്കപ്പെട്ട വലിയൊരു പുകമറയിൽ അന്ന് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു വാര്‍ത്തയിൽ നിറഞ്ഞു നിന്ന 2G, കോൾഗേറ്റ്, തുടങ്ങിയ വിഷയങ്ങള്‍ പിന്നാമ്പുറത്തേക്ക് തള്ളപ്പെട്ടത് അത്ര യാദൃശ്ചികം അല്ല. നാളെ ശാന്തകുമാരൻ ശ്രീശാന്ത് കോടതി മുറിയില്‍ നിന്നും നിരപരാധിത്വം തെളിഞ്ഞു പുറത്തു വരുമെന്ന് ഏതാണ്ട് ഉറപ്പാണ്.
തിരികെ നല്‍കി ആദരിക്കാനാവാത്ത വിധമുള്ള ദ്രോഹമാണ് ക്രിക്കറ്റിനെ ആത്മാവില്‍ പ്രതിഷ്ടിച്ച ആ ചെറുപ്പക്കാരനോട് കാണിച്ചത്; അയാള്‍ എത്ര അഹങ്കാരി ആണെങ്കിലും....
ഇന്ത്യന്‍ ക്രിക്കറ്റിനെ, പിന്തുടരാൻ പോകുന്ന ആദ്യത്തെ ശാപം, ഒരു കാലത്ത് ധോണിയുടെ lucky star ആയിരുന്ന ശ്രീശാന്തിനോട് കാട്ടിയ ഈ നെറികേടാണ്.
ക്രൂരമായ മറ്റൊരു ഇര, യുവരാജ് സിംഗാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ഇന്ത്യ നേടിയ രണ്ടു ലോകകപ്പുകളും(T-20 2007, 2011 worldcup) യുവരാജ് നേടിത്തന്നതാണ്. അതില്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുൽക്കറിന് സമർപ്പിക്കാനായി നേടിയ കഴിഞ്ഞ ലോകകപ്പ് ആകട്ടെ, കാന്‍സര്‍ ബാധിച്ച ശ്വാസകോശവുമായി യുവരാജ് പൊരുതി നേടിയതും. തോൽവി ഉറപ്പായ പല മത്സരങ്ങളും ഏതാണ്ട് ഒറ്റയാനായി നിന്നു പൊരുതി ജയിക്കുകയായിരുന്നു യുവി അന്ന്.
മരണക്കിടക്കയിൽ നിന്നും, പോരാളിയായി യുവി കളിക്കളത്തിലേക്ക് തിരികെ എത്തിയത്* ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരുടെ പ്രാർത്ഥനാ നിർഭരമായ പ്രതീക്ഷകളിലേക്കാണ്. മറ്റൊരു ലോകകപ്പ് അദ്ദേഹം സ്വപ്നം കണ്ടിരിക്കാം. അതിന് ആരേക്കാളും യോഗ്യതയും യുവിയ്ക്ക് ഉണ്ട്. കളിക്കളത്തിൽ തിരികെയെത്തിയ യുവരാജ് നിരാശപ്പെടുത്തിയില്ല. ഉജ്ജ്വലമായ പ്രകടനങ്ങൾ ഉണ്ടായില്ല എങ്കിലും അടുത്തകാലത്തെ രഞ്ജിട്രോഫിയിലെ തുടരൻ സെഞ്ചുറികളും, യുവിയുടെ പരിചയ സമ്പന്നതയും, ലോകകപ്പിനുള്ള പതിനഞ്ചങ്ങ ടീമിൽ നിശ്ചയമായും ഒരിടം നൽകേണ്ടതായിരുന്നു. നീതിദേവൻ കൂടിയായ യമധർമ്മൻ കനിഞ്ഞുതിരിച്ചു നൽകിയ കളിക്കളത്തിലെ ഇന്ത്യയുടെ ഈ അപൂര്‍വ്വ പോരാളിയും, നീതികേടിന് ഇരയാകുകയാണ്.
ധോണിയുമായി, യുവരാജിന് അടുത്ത കാലത്ത് ഉള്ള സ്വരചേർച്ച ഇല്ലായ്മ കൂടി അറിഞ്ഞാലെ, ഇത്തവണത്തെ ലോകകപ്പിനുള്ള ദേശീയ ടീമിലെ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ഏത് തരത്തില്‍ ആയിരുന്നു എന്നും, നാം അറിയുന്ന ധോണി ഇന്ന് ആരാണെന്നും നാം അറിയുകയുള്ളു.
പക്ഷേ, നീതിദേവത തുലാസ്സുമായി കളിക്കളത്തിലുണ്ടാവും. അതിനാല്‍ തന്നെ ഇന്ത്യ ഈ ലോകകപ്പിലെ ദുരന്തം ആകാനാണ് ഇട.
കാലം മായ്ച്ചു കളയാത്ത മുറിവുകള്‍ ഇല്ല. അതിനാല്‍ തന്നെ വരാനിരിക്കുന്ന ഈ ലോകകപ്പ് ദുരന്തവും ഇന്ത്യ മറക്കും എന്ന് ആശ്വസിക്കാം.