Saturday, July 26, 2014

തീ തുപ്പുന്ന ചൈനീസ്‌ ഡ്രാഗൻ

തീ തുപ്പുന്ന ചൈനീസ്ഡ്രാഗൻ
ARTICLE PUBLISHED IN 2009 IN CURRENT AFFAIRS MAG AS COVER STORY
ഇന്ത്യ വീണ്ടും ഒരു യുദ്ധത്തിന്റെ നിഴലിൽ ആണോ? ലഡാക്കിലെ അതിർത്തിയിൽ നിന്നും ഏതാണ്ട് ഇരുപതു കിലോ മീറ്റർ ഉള്ളിൽ കടന്നു കയറി താവളം നിര്മിചിരിക്കുകയാണ് 'പീപ്പിൾ ലിബറേഷൻ ആര്മി ' എന്നാ ചൈനീസ്പട്ടാളം. ഏപ്രിൽ 15 നു ഇത് പത്തു കിലൊമീറ്റർ ആയിരുന്നു എങ്കിൽ ഏപ്രിൽ 26 ആയപ്പോലെക്കും അവർ 20 കിലോ മീറ്റർ ഉള്ളിൽ എത്തികഴിഞ്ഞു.

മാധ്യമങ്ങളോട് പരാതി പോലെ വിലപിക്കുകയാണ്ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറി ശശി കാന്ത് ശര്മ. അതിര്തിയിലെ നില സസൂക്ഷ്മം നിരീക്ഷിക്കാൻ സൈന്യത്തോട് പറഞ്ഞിട്ടുണ്ടത്രേ. ഇരു പട്ടാള വിഭാഗവും നടത്തിയ രണ്ടു ഫ്ലാഗ് മീറ്റിങ്ങുകൾ ചൈനയുടെ നിലപാടുകൾ മൂലം എങ്ങും എത്തിയില്ല. ഇനി മെയ്‌ 8നു വിദേശകാര്യ മന്ത്രി സല്മാൻ ഖുര്ഷിദ് ഇതേ ദൌത്യവുമായി ചൈനയിലേക്ക് പോകുന്നുണ്ട്. പുതിയ ചൈനീസ്പ്രധാനമന്ത്രി ലി ഖിയന്ഗ് മെയ് മാസം അവസാനത്തോട് ഇന്ത്യ സന്ദർശിക്കും എന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. ഇതിനപ്പുറം ചൈനയുടെ അധിനിവേശ നീക്കങ്ങളെ നേരിടാൻ ഒരു രൂപവും ഇല്ല മൻമോഹൻ സര്ക്കാരിന്റെ പക്കൽ. 1962ലെ നീറുന്ന ഓർമകൾ പേറുന്ന ഇന്ത്യൻ ജനതയുടെ ആശങ്ക ഒഴിയുന്നില്ല.

ന്ത്യ വീണ്ടുമൊരു യുദ്ധത്തിന്റെ നിഴലിലാണോ? ചൈനയുമായുള്ള നയതന്ത്രബന്ധങ്ങളില്കോട്ടമൊന്നും തട്ടിയിട്ടില്ലെന്ന് സര്ക്കാര്പറയുമ്പോഴും ജനങ്ങളുടെ സംശയം അവസാനിച്ചിട്ടില്ല. സാഹചര്യത്തില്ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെയും മുന്യുദ്ധങ്ങളുടെയും പശ്ചാത്തലത്തില്യുദ്ധഭീഷണിയെപ്പറ്റി ഒരു പരിശോധന നടത്തുകയാണ് ലേഖകന്‍.

രഞ്ജിത്ത് ഗോപാലകൃഷ്ണന്
തിരുവിതാംകൂര്ദിവാനായിരുന്ന സര്സി.പി. രാമസ്വാമി അയ്യര്‍, വെട്ടേറ്റ് കേരളം വിട്ടശേഷവും ഇന്ത്യന്സര്ക്കാരിനുവേണ്ടി പല പദവികളിലും സേവനം അനുഷ്ഠിച്ചിരുന്നു. സര്ക്കാര്പ്രതിനിധിയായി 1959ല്അദ്ദേഹം അങ്ങനെയാണ് ചൈന സന്ദര്ശനത്തിന്പോയത്. ഇന്ത്യയുമായി ചൈനക്കുള്ള അതിര്ത്തിപ്രദേശങ്ങള്സന്ദര്ശിച്ച അദ്ദേഹം, അതിര്ത്തിയോട് ചേര്ന്ന് ചൈനീസ് പ്രദേശങ്ങളില്അനവധി വലിയ ഷെഡ്ഡുകള്നിര്മ്മിക്കുന്നത് കണ്ട് സംശയാലുവായി.

തുടര്ന്ന് ചൈനയുടെ നയങ്ങളും അവിടുത്തെ സ്ഥിതികളും വിശദമായി പഠിച്ച് സി.പി. മടങ്ങി വന്ന് പ്രധാനമന്ത്രി നെഹ്രുവിന് നല്കിയ റിപ്പോര്ട്ടില്ഇങ്ങനെ എഴുതി - `ഞാന്ആധികാരികമായി പറയുന്നു, നാം കരുതലോടെ ഇരിക്കണം. കാരണം വരുന്ന ഏതാനും വര്ഷങ്ങള്ക്കുള്ളില്ചൈന നമ്മെ ആക്രമിക്കാന്സാധ്യതയുണ്ട്.’

പക്ഷേ, പരിണതപ്രജ്ഞനും, ദീര്ഘദര്ശിയുമായ സി.പിയുടെ വീക്ഷണത്തെ അവജ്ഞയോടെ തള്ളുകയാണ് നെഹ്റു ചെയ്തത്. അതിന്റെ ഫലം ഇന്ത്യ അനുഭവിച്ചു. 1962ലെ യുദ്ധത്തില്നാം അമ്പേ പരാജയപ്പെട്ടു

സി.പി. കണ്ട നിര്മ്മിതികള്ഇന്ത്യന്യുദ്ധതടവുകാരെ പാര്പ്പിക്കാനാണ് ചൈന ഉപയോഗിച്ചത്. ഇന്ത്യയുമായി സൗഹൃദത്തിന്റെ പരമകോടിയില്നില്ക്കുമ്പോഴും അവര്നമ്മെ ആക്രമിക്കാന്വട്ടം കൂട്ടുകയായിരുന്നു. `ഇന്ത്യാ-ചീന ഭായിഭായിഎന്ന് ഘോഷിച്ചു നടന്ന നെഹ്റു സ്വന്തം വിഡ്ഢിത്തത്തിന്റെ ഫലമായി പരാജിതനും ദുഃഖിതനുമായി രണ്ടുവര്ഷത്തിനുള്ളില്മരണപ്പെട്ടത് ചരിത്രം.

ദശാബ്ദങ്ങള്കഴിഞ്ഞിട്ടും യുദ്ധത്തിന്റെ മുറിപ്പാടുകള്ഇന്ത്യന്ജനത മറന്നിട്ടില്ല. യുദ്ധത്തില്ചൈന കയ്യേറിയ 38,000 ചതുരശ്ര കിലോമീറ്റര്നീളമുള്ള അക്സായിചിന്എന്ന വടക്കുകിഴക്കന്കാശ്മീര്ഇന്ന് പരിപൂര്ണ്ണമായും ചൈനയുടെ പക്കലാണുള്ളത്. യൂറോപ്യന്രാജ്യമായ സ്വിറ്റ്സര്ലണ്ടിന്റെ അത്രതന്നെ വരും ഈ പ്രദേശം. ഇതിനെയാണ് നെഹ്രു `പുല്ലുപോലും മുളയ്ക്കാത്ത പ്രദേശം ആര്ക്കുവേണംഎന്ന് അധിക്ഷേപിച്ചതായി കുപ്രസിദ്ധിയുള്ളത്.

1963ലാകട്ടെ, പാക് അധിനിവേശ കാശ്മീരിന്റെ 5180 ചതുരശ്ര കിലോമീറ്റര്ഇന്ത്യയെ നാണംകെടുത്തിക്കൊണ്ട് പാകിസ്ഥാന്ചൈനക്ക് കൈമാറി. ഇതോടെ ഇരുരാജ്യങ്ങളും തമ്മില്നേരിട്ട് അതിര്ത്തിയുമായി. എന്നിട്ടും ഇന്ത്യ പഠിച്ചില്ല.
നാലായിരത്തി അന്പത്തിയേഴ് (4,057) കിലോമീറ്ററാണ് ഇന്ത്യക്ക് ഹിമാലയന്സാനുക്കളിലും മറ്റുമായി അതിര്ത്തി പങ്കിടാനുള്ളത്. ഇതില്കിഴക്കനതിര്ത്തി പ്രദേശമായ അരുണാചല്പ്രദേശ് സംസ്ഥാനത്തിന്റെ ഏതാണ്ട് 90,000 ചതുരശ്ര കിലോമീറ്റര്പ്രദേശം തങ്ങളുടേതാണെന്ന വാദം ചൈന കഴിഞ്ഞ കുറെ വര്ഷങ്ങളായി മുന്നോട്ടുവയ്ക്കുന്നു. അരുണാചലില്തന്ത്രപ്രധാനമായ തവാങ്ങ് പ്രവിശ്യ തങ്ങളുടെ ആണന്നു പറഞ്ഞാണ് നില്പ്പ്. എന്നാൽ ഇപ്പോൾ പടിഞ്ഞാറൻ അതിര്തിയിലെ ലടാക്കിലാണ് അധിനിവേശം നടത്തിയിരിക്കുന്നത്. ഇത് ചൈനയുടെ ഒരു തന്ത്രമാണ്. ടിബട്ടൻ അതിര്ത്തിയായ ലടാക്കിനെ അസ്ഥിരപെടുത്തുന്നത് ഇന്ത്യ സഹിക്കില്ല എന്ന് അവര്ക്ക് അറിയാം. കാരണം തൊട്ടടുത്ത കാശ്മീരിൽ കണ്ണുള്ള ഇന്ത്യയുടെ ശത്രുവായ പാകിസ്താനും ഇത് താല്പര്യമുള്ള വിഷയമാണ്‌.

ഇങ്ങനെ ഒരു നിരന്തര സങ്കർഷം ഉണ്ടാക്കി തവാങ്ങിനെ നേടാനാവും ചൈനയുടെ ശ്രമം. ഇത് ഇന്നും ഇന്നലയും തുടങ്ങിയതല്ല. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ഇന്ത്യന്അതിര്ത്തിയില്കടന്നു കയറുക, അവിടങ്ങളില്ചൈനീസ് പതാകയുടെ ചിത്രങ്ങള്പാറക്കൂട്ടങ്ങളില്വരച്ചുവയ്ക്കുക, അതിര്ത്തി ഗ്രാമീണരെ ആക്രമിക്കുക തുടങ്ങിയ ഒട്ടനവധി  മനപ്പൂര്വ്വമായ പ്രകോപനങ്ങള്ചൈന നടത്തിയിരിക്കുന്നത്. ഇതിന് പുറമേയാണ് അന്താരാഷ്ട്രവേദികളില്ചൈന ഉയര്ത്തുന്ന സമ്മര്ദ്ദങ്ങളും വെല്ലുവിളികളും.

ഇന്തോ-അമേരിക്കന്ആണവകരാറിനേയും, യു.എന്നില്ഇന്ത്യയുടെ സ്ഥിരാംഗത്തിനായുള്ള ശ്രമത്തേയും ചൈന നിരന്തരംഎതിര്തിരുന്നു. . കൂടാതെ ചൈനീസ്സര്ക്കാരിന്റെനിയന്ത്രണമുള്ള മാധ്യമങ്ങളാകട്ടെ ഇന്ത്യക്കെതിരെ നിരന്തരം പ്രകോപനകരമായ ലേഖനങ്ങള്പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.

ന്യൂഡല്ഹിയുടെ നിസ്സംഗത
ഇത്രയുമെല്ലാമായിട്ടും തികഞ്ഞ നിസ്സംഗതയാണ് ഇന്ത്യ ഇക്കാര്യത്തില്വച്ച് പുലര്ത്തുന്നത്. അഴിമതിയിൽ മുങ്ങി കുളിച്ചു നില്ക്കുന്ന മൻമോഹൻ സിംഗിന്റെ കൊണ്ഗ്രസ്സു സര്ക്കാരിന്, ഹെലികോപ്ടർ, 2ജി, കല്ക്കരിപ്പടം, തുടങ്ങിയ അഴിമതി സാഗരത്തിൽ നിന്നും എങ്ങനെ കര കയറാം എന്നറിയാതെ നില്പ്പാണ്‌. ഇതിനിടെ, വരാൻ പോകുന്ന തിരഞ്ഞെടുപ്പും. രാജ്യത്തിൻറെ താല്പര്യം സംരക്ഷിക്കാൻ ഇന്ദ്രപ്രസ്ഥത്തിലെ നേതാക്കൾക്ക് തീരെ സമയം പോര.

വിദേശകാര്യമന്ത്രി  സല്മാൻ ഖുര്ഷിദ് പാര്ലമെന്റില്പറഞ്ഞത് ഇങ്ങനെയാണ് - `തര്ക്കവിഷയങ്ങള്ഗൗരവമേറിയതാണ്. പക്ഷേ, ഇന്ത്യയും ചൈനയും നല്ല അയല്ക്കാരാണ്. അവ പരിഹരിക്കാന് നാം ക്ഷമ കാട്ടിയേ തീരൂ.’ യുദ്ധം തുടങ്ങും മുന്പ് പരാജയം സമ്മതിച്ച വാക്കുകള്‍. ഇതു തന്നെയാണ് വിരമിച്ച നാവികസേന മേധാവി സുരേഷ് മേത്തയും സൂചിപ്പിച്ചത്. ഇന്ത്യയും ചൈനയും തമ്മില്സൈനികമായുള്ള അന്തരം വളരെ വലുതാണെന്നും, അത് നിരന്തരം വര്ദ്ധിക്കുകയാണെന്നുമുള്ള പ്രഖ്യാപനം എല്ലാവരേയും അമ്പരിപ്പിച്ചെങ്കിലും ആരും ഞെട്ടിയില്ല.

ചൈന ഒരിക്കലും ഇനിയൊരു യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെടില്ല എന്നതാണ് ന്യൂഡല്ഹിയിലെ ചൈനീസ് പക്ഷപാതികളുടെ വാദം. അന്താരാഷ്ട്ര വ്യാപാരരംഗത്ത് വന്ശക്തിയായ ചൈന തങ്ങളുടെ വ്യാപാരപങ്കാളിയായ ഇന്ത്യയെ ആക്രമിക്കില്ല എന്നതാണ് ഇക്കൂട്ടരുടെ വാദം. ലോകസാമ്പത്തിക ശക്തിയായി ഉയരാന്ശ്രമിക്കുന്ന ഘട്ടത്തില്ഭൂമിശാസ്ത്രപരമായ ഒരു കടന്നുകയറ്റത്തിന് ചൈന തയ്യാറാവില്ല. എന്നാല് വാദം കേവലം വാദം മാത്രമാണെന്നാണ് വിദേശകാര്യ വിദഗ്ദ്ധര്പറയുന്നത്. ലോകത്ത് ഏറ്റവും പ്രവചനാതീതമായ സ്വഭാവം കാട്ടുന്ന രാഷ്ട്രമാണ് ചൈന.

ഒരേസമയം കമ്മ്യൂണിസ്റ്റ് രാഷ്ട്രമായി ഇരിക്കുകയും സാമ്രാജ്യത്വ മോഹങ്ങള്കൊണ്ടുനടക്കുകയും ചെയ്യുക എന്നതു ചൈനയുടെ മാത്രം സവിശേഷതയാണ്. 1949ല്സിയാങ്ങ് ജിയാംഗ് പിടിച്ചടക്കിയതും, 50ല്തിബറ്റില്അധിനിവേശം നടത്തിയതും, 62ല്ഇന്ത്യയേയും, 79ല്വിയറ്റ്നാമിനെയും ആക്രമിച്ചതും പ്രകോപനങ്ങള്ഇല്ലാതെയാണ്. തങ്ങള്ക്കനുകൂലമായ വാദമുഖങ്ങള്ഉണ്ടാക്കിയെടുക്കുക, പിന്നീട് പ്രചാരണങ്ങളെ അടിസ്ഥാനമാക്കി യുദ്ധത്തിനിറങ്ങുക എന്നതാണ് ചൈനയുടെ സ്ഥിരം തന്ത്രം. അതിനാല്ത്തന്നെ ഇപ്പോളത്തെ അധിനിവേശം ഒരു യുദ്ധകാഹളമായി നാം കാണേണ്ടതുണ്ട്.

ചൈന എന്തിന് ഇന്ത്യയെ ആക്രമിക്കണം ?
പ്രകോപനങ്ങളുമായി ഇന്ത്യയെ സമീപിക്കുമ്പോള്ചൈനക്ക് വ്യക്തമായ കാരണങ്ങള്ഉണ്ടെന്നതാണ് നേര്. ഇതില്രാഷ്ട്രീയവും, സാമൂഹ്യവുമായ കാരണങ്ങള്ഉണ്ട്. രാഷ്ട്രീയപരമായി സ്വന്തം രാഷ്ട്രത്തിനുള്ളില്അങ്ങേയറ്റം ദുര്ബലരാണ് ചൈനീസ് ഭരണകൂടം. ഉരുക്കുമുഷ്ടി ഭരണം മാത്രമാണ് അവരെ താങ്ങിനിര്ത്തുന്നത്. എന്നാല്‍ 1998ല്ഹോങ്കോംഗിന്റെ സംയോജനത്തോടെ കാര്യങ്ങള്മാറി. ഇന്ന് വിവരസാങ്കേതിക രംഗത്ത് ചൈന ഒട്ടേറെ മുന്നേറിയിരിക്കുന്നു.

ഒട്ടനവധി പത്രങ്ങളും ചാനലുകളും ഇന്റെര്നെറ്റ് പത്രങ്ങളും, മാസികകളുകളുമടക്കം ചൈനീസ് മാധ്യമരംഗം ഇന്ന് ഏറെ സമ്പന്നമാണ്.
മാധ്യമഭീമനായ റൂപ്പര്ട്ട് മര്ഡോക്കിന്റേതാണ് ചൈനീസ്മാധ്യമരംഗത്ത് ഏറ്റവും വലിയ നിക്ഷേപം.മാധ്യമങ്ങള്പെരുകിയതോടെ രാഷ്ട്രീയരംഗത്ത് കോളിളക്കങ്ങളുംഏറെയാണ്, ചൈനയില്‍. ദിനംപ്രതി നിരവധിഅഴിമതിക്കഥകളാണ് ചൈനീസ് മാധ്യമങ്ങള്ക്ക്കമ്മ്യൂണിസ്റ്റ് രാഷ്ട്രീയക്കാരെക്കുറിച്ച് ഇന്ന്പറയാനുള്ളത്.

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനപ്രീതി ഭരണകൂടത്തെ യുദ്ധംഉള്പ്പടെയുള്ള പോംവഴികള്ക്കായി പ്രേരിപ്പിക്കുന്നുണ്ട്. ഇത് കൂടാതെമറ്റൊരു കാരണം വര്ദ്ധിച്ച്വരുന്ന വംശീയ ലഹളകളാണ്. വടക്ക്പടിഞ്ഞാറന്മുസ്ലീം ഭൂരിപക്ഷപ്രദേശമായ സിയങ്ജിയാങ്ങ് പ്രവിശ്യയില്വംശീയകലാപങ്ങള്ഇപ്പോള്അടിച്ചമര്ത്തിയിട്ടേ ഉള്ളൂ. എപ്പോള്വേണമെങ്കിലും അത് പുനരാവര്ത്തിക്കപ്പെടാം. ടിബറ്റാണ് ചൈനയുടെ മറ്റൊരു തലവേദന.

അധിനിവേശത്തിന് അമ്പതാണ്ട് തികഞ്ഞെങ്കിലും ടിബറ്റിന്റെ മക്കളെ മാനസികമായി ചൈനക്കാരാക്കാന്ഇന്നും ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. ടിബറ്റിന്റെ ആത്മീയ നേതാവായ ദലൈലാമയെ ടിബറ്റുകാര്ഇന്നും ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ദലൈലാമയെ ഇന്ത്യ സംരക്ഷിക്കുന്നതും, അരുണാചല്പ്രദേശ് സന്ദര്ശിക്കാന് അനുമതി നല്കിയതിലും ചൈന അസ്വസ്ഥരാണ്. ഇതില്ഇന്ത്യയെ ഔദ്യോഗികമായി അവര്എതിര്പ്പ് അറിയിക്കുകയും ചെയ്തു.

ആത്മീയ ഗുരുവായ ശ്രീശ്രീരവിശങ്കര്അരുണാചല്സന്ദര്ശിക്കാന്എത്തിയപ്പോഴും ചൈന ശക്തമായി എതിര്ത്തിരുന്നു. ഇന്ന് തവാങ്ങില്ഇന്ത്യാക്കാര്ക്ക് പാസ്പോര്ട്ട് കൊണ്ടുനടക്കേണ്ട അവസ്ഥയാണെന്നതാണ് പരിതാപകരം. ഇതിനെല്ലാം പുറമേയാണ് ചൈനയിലെ ആഭ്യന്തര പ്രശ്നങ്ങള്‍. സമ്പന്നരും പാവപ്പെട്ടവരും തമ്മിലും നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുമുള്ള വിടവുകള്വളരെ വ്യാപ്തിയേറിയതാണ്.

ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്ന്ന് ലോകമൊട്ടാകെ പ്രതിസന്ധികള്ഉടലെടുത്തപ്പോഴും ചൈന പിടിച്ചുനിന്നു. മുന്പ്രസിഡന്റ് ഹൂജിന്റാവോ നടപ്പിലാക്കിയ 400 മില്യന് ഡോളറിന്റെ സാമ്പത്തിക പാക്കേജ് വന്വിജയമായിരുന്നു. എന്നാല്ഇതിന്റെ മേന്മയത്രയും നഗരങ്ങള്നേടിയെടുത്തപ്പോള്ഗ്രാമീണ ചൈന പിന്നോക്കാവസ്ഥയിലും യുവജനത അസ്വസ്ഥരുമാണ്. ഇങ്ങനെ ഒട്ടനവധി ആഭ്യന്തരപ്രശ്നങ്ങളില്ഉഴലുന്ന ചൈനീസ് ഭരണകര്ത്താക്കള്ക്ക് സ്വന്തം നാട്ടുകാര്ക്കിടയില്ദേശീയബോധം ഉണര്ത്താനും സ്വന്തം നിലനില്പ്പിനുമായി അതിര്ത്തിയിലെ സംഘര്ഷങ്ങള്വര്ദ്ധിപ്പിച്ചേ മതിയാകൂ.

ചൈനയുടെ തയ്യാറെടുപ്പുകള്
ഇന്ത്യയെ 62ല്ആക്രമിച്ചചൈന അന്ന് തങ്ങള്നോട്ടമിട്ടതിലും ഏറെ നേടിഎന്നതാണ് യാഥാര്ത്ഥ്യം. 1862ല്ബ്രിട്ടീഷ് ഭരണകാലം മുതല്ചൈനയുമായിഇന്ത്യക്ക് അതിര്ത്തിയില്തര്ക്കമുണ്ട്. അതില്പ്രധാനംകാശ്മീര്ഹിമാലയന്പ്രദേശമായ അക്സായിചിന്പ്രദേശമാണ്. 62-ലെ യുദ്ധത്തോടെ അത് പൂര്ണ്ണമായും അവര്കൈയ്യടക്കി. ഇന്ത്യയാകട്ടെ അക്സായിചിന്ഉള്പ്പെട്ട പ്രദേശം തങ്ങളുടെ ഭൂപടത്തില്ഉള്പ്പെടുത്തിആത്മനിര്വൃതിയടഞ്ഞു. പാക് അധിനിവേശ കാശ്മീരിനെഇന്നും ഭൂപടത്തില്കൊണ്ടുനടക്കും പോലെ.  

(ഗൂഗിള് മുതൽ ചൈനീസ്നിര്മിത ഭൂപടങ്ങളും, ഗ്ലോബുകളും എല്ലാം സത്യം വിളിച്ചു പറയുന്നുണ്ട്. ഇന്ത്യയിൽ ഇത്തരം ഭൂപടങ്ങൾ നിരോധിച്ചിട്ടുണ് എങ്കിലും ഗൾഫിൽ നിന്നും എത്തുന്ന എല്ലാ ഭൂപടങ്ങളും ഗ്ലോബുകളും അധിനിവേശ കാശ്മീരും അക്സായി ചിന്നും ഇന്ത്യയിൽ നിന്നും വേര്പെട്ട രൂപമാണ്നല്കുന്നത്. )

62ല്യുദ്ധാനന്തരം ഇന്ത്യ ചെയ് ഏറ്റവും വലിയ നയതന്ത്ര അബദ്ധവും അക്സായിചിന്നിന്റെ കാര്യത്തിലാണ്. ചൈന പിടിച്ചടക്കിയ പ്രദേശത്തെ തര്ക്ക പ്രദേശമായി അന്താരാഷ്ട്രരംഗത്ത് ഉയര്ത്തിക്കാട്ടാന് ഇന്ത്യ ശ്രമിച്ചില്ല. എങ്കില് പ്രശ്നം ഉപയോഗിച്ച് അരുണാചല്വരെയുള്ള മറ്റ് അതിര്ത്തികളില് വിലപേശാന്ഇന്ത്യക്ക് കഴിയുമായിരുന്നു.

അതേസമയം ചൈനയാകട്ടെ ഇന്ത്യയുമായുള്ള അതിര്ത്തികളില്ഉടനീളം കരുതലോടെ തയ്യാറെടുപ്പുകള്നടത്തി. ടിബറ്റില്പൗരാണികമായ ബുദ്ധവിഹാരങ്ങള്വരെ ഇടിച്ചു നിരത്തി അവര്വമ്പന്ഹൈവേകള്ഇന്ത്യന്അതിര്ത്തിവരെ നിര്മ്മിച്ചിട്ടുണ്ട്. ചൈനീസ് അതിര്ത്തിയിലെ ഇന്ത്യയുടെ പ്രധാന ന്യൂനത, സൈനികപരമായി തന്ത്രപ്രധാനമായ ഉയര്ന്ന പ്രദേശങ്ങളെയും ചൈനയുടെ ഭാഗത്താണ് എന്നതാണ്. അതായത് കാര്ഗില്യുദ്ധകാലത്തെ സ്ഥിതി.

കാശ്മീര്മുതല്‍ ‍അരുണാചല്വരെയുള്ള ഉയര്ന്ന മലനിരകളില്അത്രയും ചൈന സൈനികനീക്കത്തിന് സഹായകരമാകുംവിധം വമ്പന്ഹൈവേകളും, ബാരക്കുകളും നിര്മ്മിച്ചിട്ടുണ്ട്. കൂടാതെ അമ്പതിനായിരം മുതല്അറുപതിനായിരം വരെ സൈനികരേയും അവര്അതിര്ത്തികളില്വിന്യസിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയാകട്ടെ, സ്വന്തം അതിര്ത്തികളില്യാതൊരു തയ്യാറെടുപ്പുകളും നടത്തിയിട്ടില്ല. പലേടത്തും റോഡുകള്പോയിട്ട് സൈനികര്പോലും ഇല്ല എന്നതാണ് അവസ്ഥ.

അരുണാചലിലെ അതിര്ത്തിയില്ഫ്ളാഗ് മീറ്റിംഗിന് പോയിട്ടുള്ള മലയാളിയായ ഒരു ഉദ്യോഗസ്ഥന് ലേഖകനോട് സ്വന്തം അനുഭവം പറഞ്ഞത് ഇങ്ങനെയാണ്. ഞങ്ങള്തവാങ്ങില്നിന്ന് ദിവസങ്ങള്കാട്ടിലൂടെ നടന്നും കഷ്ടപ്പെട്ടും അതിര്ത്തിയില്ഫ്ളാഗ് മീറ്റിംഗിന് ചെല്ലുമ്പോള്‍‍ ചൈനീസ് ഉദ്യോഗസ്ഥര്വലിയ ലാന്ഡ്ക്രൂയിസറുകളില്അവിടെ എത്തിച്ചേരുന്ന കാഴ്ചയാണ് കണ്ടിട്ടുള്ളത്.”
കെ ആന്റണി പ്രതിരോധ മന്ത്രി ആയ ശേഷം, ഇന്ത്യയുടെ അതിര്തിയിലെ റോഡുകൾ മെച്ചപെട്ടിടുണ്ട് എങ്കിലും ചൈനയെ അപേക്ഷിച്ച് നാം കാതങ്ങൾ പിന്നിലാണ്.
ചൈനയുടെ ആയുധശേഖരം
ഭൂമണ്ഡലത്തെ അപ്പാടെ നൂറ് തവണ നശിപ്പിക്കാനുള്ള അത്ര ആണവശേഖരം ഇന്ന് ചൈനക്കുണ്ട്. അവരാകട്ടെ അത് ദിനംപ്രതി വര്ദ്ധിപ്പിക്കുന്നുമുണ്ട്. കൂടാതെ അവരുടെ ആയുധങ്ങള്ഇന്ന് ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും ഓരോ ചെറിയ നഗരംപോലും ചൈനീസ് മിസൈലുകളുടെ പരിധിക്കുള്ളിലാണ്. ഇന്ത്യയുമായി സംഘര്ഷത്തില്ഏര്പ്പെടുന്നതില്ചൈന കാണുന്ന അനായാസതയും ഇതുതന്നെയാണ്.

ഇന്ത്യയുടെ തയ്യാറെടുപ്പുകള്
ഇന്ത്യക്ക് തയ്യാറെടുപ്പ് എന്ന ഒന്നുണ്ടോ എന്നതാണ് സംശയം. ഇന്ത്യ ആണവ രാഷ്ട്രമാണ്. ലോകത്തില്വമ്പന്‍ ‍സൈനികശക്തികളില്ഒന്നാണ്. പക്ഷേ അത് മതിയാകുമോ എന്ന് കണ്ടറിയണം. അന്താരാഷ്ട്ര നയതന്ത്രരംഗത്താവട്ടെ, ഇന്ന് ഇന്ത്യക്ക് നയവുമില്ല, തന്ത്രവുമില്ല എന്നതാണ് വസ്തുത. അമേരിക്കന്പക്ഷത്തേക്ക് ചാഞ്ഞുകൊണ്ടാണ് നില്‍‍‍പെങ്കിലും ഒരു അടിയന്തിര സാഹചര്യത്തില്അമേരിക്ക ഇന്ത്യയെ സൈനികമായി സഹായിക്കാന്സാധ്യത തുലോം കുറവാണ്. കാരണം വ്യാപാരരംഗത്ത് ചൈനയാണ് അമേരിക്കയുടെ ഏറ്റവും മുന്തിയ പങ്കാളി. അമേരിക്കയില്നിന്നും ചൈന തങ്ങളുടെ പണം പിന്വലിച്ചാല്അമേരിക്ക പാപ്പരാകും എന്നതാണ് സ്ഥിതി.

നിലയ്ക്ക് ചൈനയെ പിണക്കി അമേരിക്ക ഇന്ത്യയെ സഹായിക്കില്ല. മറുവശത്ത് അമേരിക്കയോട് വിധേയത്വം കാട്ടി ഇന്ത്യ റഷ്യയുടെ അപ്രീതി സമ്പാദിച്ചിട്ടുമുണ്ട്. ഇന്ദിരാഗാന്ധിയുടെ കാലം മുതല്ഇന്ത്യയെ അന്താരാഷ്ട്ര വേദികളില്സംരക്ഷിച്ചിരുന്ന റഷ്യയുടെ സഹായവും ഇനി പ്രതീക്ഷിക്ക വയ്യ. ഏഷ്യയിലും, എന്തിന് ചുറ്റുമുള്ള രാജ്യങ്ങളില്വച്ച് ഭൂട്ടാന്മാത്രമാണ് ഇന്ത്യയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യം.

പാകിസ്ഥാന്ഇന്ത്യയുടെ സ്ഥിരം തലവേദനയാണെങ്കില്ചൈന ഇന്ത്യയുടെ തലക്കുള്ളിലെ ട്യൂമറാണ്. അതാരും അറിയുന്നില്ലെന്നു മാത്രം.
എല്‍ .ടി.ടി.ഇയെ നശിപ്പിക്കാന്കൂട്ടുനില്ക്കുക വഴി ചൈന ശ്രീലങ്കയിലും കാലൂന്നിക്കഴിഞ്ഞു. മ്യാന്മറിന്റെ അതിര്ത്തി വഴി ഇന്ത്യന്മഹാസമുദ്രവും ചൈനയുടെ ആധിപത്യത്തിലാണ്.ചൈനക്ക്പാകിസ്ഥാനുമായുള്ള അടുപ്പം പണ്ടേ പരസ്യമാണ്. ആണവരഹസ്യങ്ങള്ചൈനയില്നിന്നാണ് പാകിസ്ഥാന്ലഭിച്ചിട്ടുള്ളത്. അവരത് ഉത്തരകൊറിയക്കും, ഇറാനുംകൂടി നല്കി ഒന്നാന്തരം ഒരു അച്ചുതണ്ട് രൂപപ്പെടുത്തിയിട്ടുമുണ്ട്ഇന്ത്യന് മഹാസമുദ്രത്തിൽ, ചൈനീസ്മുങ്ങിക്കപ്പലുകൾക്ക് ഇന്ന് ഇന്ത്യയുടെ നാവിക സേനയെക്കാൾ ശക്തിയുണ്ട് എന്നത് ആണ് യാഥാർത്യം.

ഇന്ത്യയെ അസ്ഥിരപ്പെടുത്തുക എന്നത് പാകിസ്ഥാന്റെ സ്ഥിരം നയമാണെങ്കില്‍, ഏഷ്യയില്മറ്റൊരു വന്ശക്തി ഉണ്ടാകുന്നത് തടയുകയാണ് ചൈനയുടെ ലക്ഷ്യം. ഇരുവര്ക്കും പൊതുവായി ഉള്ള ലക്ഷ്യമാകട്ടെ, ഇന്ത്യ എന്ന രാഷ്ട്രത്തെ ഇരുപതോ ഇരുപത്തിയഞ്ചോ ചെറുരാജ്യങ്ങളായി വിഘടിപ്പിച്ച് നശിപ്പിക്കുക എന്നതാണ്. അലസത വെടിഞ്ഞ് ഇന്ത്യ പ്രവര്ത്തിക്കേണ്ട സമയം അതിക്രമിച്ചു എന്നര്ത്ഥം. പാകിസ്ഥാന്ഇന്ത്യയുടെ സ്ഥിരം തലവേദനയാണെങ്കില്ചൈന ഇന്ത്യയുടെ തലക്കുള്ളിലെ ട്യൂമറാണ്. അതാരും അറിയുന്നില്ലെന്നു മാത്രം.

ഇന്ത്യയുടെ വിദേശ നയങ്ങളും, രാഷ്ട്രീയ രംഗത്തെ പ്രീണനനയങ്ങളും ഇന്ത്യൻ ജനതയെക്കൾ മനസിലാക്കിയിട്ടുള്ളത് അയാൾ രാജ്യങ്ങള് ആണ്.അതിനാല തന്നെ ഇന്ത്യയോടു എന്തുംആകാം എന്ന് വിചാരിക്കുന്നതിൽ അത്ഭുതം ഇല്ല.മാലി ദ്വീപു മുതൽശ്രീലങ്ക, നേപാൾ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ചൈന. അയല്ക്കരെല്ലാം ഇന്ന് ഇന്ത്യയുടെ ശത്രു പക്ഷത്താണ്. ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യയെ ഉപദ്രവിക്കുന്നതിൽ മുൻപിൽ പാകിസ്താൻ ആയതിനാൽ മറ്റുള്ളവ ഇന്ത്യൻ മാധ്യമങ്ങളുടെ കണ്ണിലപെടുന്നില്ല എന്ന് മാത്രം. ഇപ്പോളത്തെ ചൈനീസ്ഹുങ്ക് ഇതിന്റെ അനുരണനം മാത്രം.

കാര്യങ്ങൾ അറിയഞ്ഞിട്ടല്ല, കഴിവുകേടാണ് മൻമോഹൻ സര്ക്കാരിന്റെ ദൌര്ബല്യം. അഴിമതിയിൽ മുങ്ങി കുളിച്ചു നില്ക്കുന്ന ഒരു സര്ക്കാരിന് രാജ്യരക്ഷ എത്രത്തോളം ചെയ്യാൻ കഴിയും എന്നാണ് ജനങ്ങൾ ഉറ്റു നോക്കുന്നത്.

ആര് ദാശാബ്ദങ്ങൽക്കിടെ നാല് യുദ്ധങ്ങളും ഒട്ടേറെ സമരമുഖങ്ങളെയും കണ്ട ഇന്ത്യയുടെ ധീരന്മാരായ സൈന്യത്തിൽ പക്ഷെ ജനത്തിന് നൂറു ശതമാനം വിശ്വാസം ഉണ്ട്. കാർഗിൽ യുദ്ധ കാലത്ത് നാം അത് കണ്ടതാണ്. കശ്മീരിലെ പോലെ ഇരു കയ്യും പിന്നിൽ കെട്ടി രാഷ്ട്രീയ നേതൃത്വം, യുദ്ധക്കളത്തിലേക്ക്വിടാതെയിരുന്നാൽ മതി. അവർ നമ്മുടെ മണ്ണ് കാത്ത് കൊള്ളും.